റൊണാൾഡോയെ വിൽക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ട് റൂണി..
റൊണാൾഡോയെ വിൽക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ട് റൂണി..
മാഞ്ചേസ്റ്റർ യുണൈറ്റഡ് കണ്ട എക്കാലത്തെയും ഇതിഹാസ താരമാണ് വെയ്ൻ റൂണി. റൂണിയും റൊണാൾഡോയും തമ്മിലുള്ള സൗഹൃദവും വളരെ പ്രശസ്തമാണ്. എന്നാൽ ഇപ്പോൾ റൊണാൾഡോയെ വിൽക്കാൻ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് റൂണി.
ഡെയിലിമെയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. റൊണാൾഡോയുടെ ആവശ്യം പോലെ അദ്ദേഹത്തെ ടീം വിടാൻ അനുവദിക്കുക. റൊണാൾഡോക്ക് പകരം ഒരു യുവതാരത്തെ ടീമിലെത്തിക്കാനും റൂണി ആവശ്യപെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
റൂണിയും റൊണാൾഡോയും അഞ്ചു സീസൺ യുണൈറ്റഡിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്. ഈ കാലയളവിൽ അവർ കൈക്കിലാക്കിയ ട്രോഫികൾക്ക് കയ്യും കണക്കുമില്ല.റൊണാൾഡോ ബ്രൈറ്റനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കാൻ തയ്യാറാണെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group